Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yoga Day

Kannur

യോ​ഗാ ദി​നാ​ച​ര​ണ​വും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു

ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ​യും യോ​ഗാ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​ക യോ​ഗാ ദി​നാ​ച​ര​ണ​വും അ​നു​മോ​ദ​ന​വും ന​ട​ത്തി. വാ​യ​ന​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി ഉ​ദ്ഘാ​ട​നം ചെയ്തു. ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ചെ​റു​പു​ഴ യോ​ഗാ പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ. ​ദാ​മോ​ദ​ര​ൻ യോ​ഗാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. എം. ​ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ജെ. വി​ൻ​സെ​ന്‍റ്, പി. ​പ​ദ്മ​നാ​ഭ​ൻ, ജെ. ​സെ​ബാ​സ്റ്റ​ൻ, മാ​ത്യു മു​കു​ളേ​ൽ, മ​ധു പ്രാ​പ്പൊ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

NRI

കു​വൈ​റ്റി​ൽ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​നാ​ച​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

കു​വൈ​റ്റ് സി​റ്റി: 12-ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന് കു​വൈ​റ്റി​ൽ തു​ട​ക്ക​മാ​യി. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി "ഇ​ന്ത്യ​ൻ ഡെ​ന്‍റി​സ്റ്റ് അ​ല​യ​ൻ​സ് ഇ​ൻ കു​വൈ​റ്റ്', "കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ർ​വേ​ദ ഹെ​ൽ​ത്ത്' എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ യോ​ഗാ വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

"ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർ​ധ​ക്യ​ത്തി​ന് യോ​ഗ' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് യോ​ഗ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന് വ​ർ​ക്ക്‌​ഷോ​പ്പി​ൽ വി​ദ​ഗ്ധ​ർ വി​ശ​ദീ​ക​രി​ച്ചു.

NRI

യോ​ഗ ദി​നം ആ​ച​രി​ച്ചു

ന്യൂഡ​ൽ​ഹി: അ​ന്താ​രാ​ഷ്‌ട്രാ യോ​ഗ ദി​ന​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, അ​ഷ്ട​വൈ​ദ്യ​ൻ തൈ​ക്കാ​ട്ട് മൂ​സ് വൈ​ദ്യ​ര​ത്നം, കേ​ര​ള ആ​യു​വേ​ദ ലൈ​ഫ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ സം​ഘ​ടി​പ്പി​ച്ചു. ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ രാ​വി​ലെ 7.15ന് ​ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​യെ​ക്കു​റി​ച്ചും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​വും യോ​ഗ അ​നു​ഷ്ഠി​ക്കു​ന്ന​തു​മൂ​ലം ശ​രീ​ര​ത്തി​നും മ​ന​സി​നും ല​ഭ്യ​മാ​കു​ന്ന ആ​ത്മ സം​തൃ​പ്തി​യെ​യും ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ പ്ര​തി​പാ​ദി​ച്ച രണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന യോ​ഗ സൗ​ജ​ന്യ​മാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ പൗ​രാ​ണി​ക ആ​രോ​ഗ്യ​പ​രി​പാ​ല​ന സ​മ്പ്ര​ദാ​യ​മാ​യ യോ​ഗ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും യോ​ഗ​യെ​പ്പ​റ്റി കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​രി​പാ​ടി​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ. ​ര​ഘു​നാ​ഥ് പ​റ​ഞ്ഞു.

ഡി​എം​എ​യു​ടെ പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് യോ​ഗ ന​ട​ത്തി​യ​ത്. പ്ര​ദീ​പ് കു​മാ​ർ ആ​യി​രു​ന്നു യോ​ഗ പ​രി​ശീ​ല​ക​ൻ.

NRI

കു​വൈ​റ്റി​ൽ യോ​ഗ ദി​നം ആ​ച​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നം ആ​ച​രി​ച്ച് കു​വൈ​റ്റ്. സ​ൽ​മി​യ​യി​ലെ ബു​ലെ​വാ​ർ​ഡ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ് (ഐ​സി​സി​ആ​ർ), ആ​യു​ഷ് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ കീ​ഴി​ൽ ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ ഓ​ഫ് ഏ​ഷ്യയു​ടെ (ഒസിഎ) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

"ഒ​രു ഭൂ​മി, ഒ​രു ആ​രോ​ഗ്യം എ​ന്ന​തി​നാ​യി യോ​ഗ‌' എ​ന്ന​താ​ണ് 11-ാ​മ​ത് അ​ന്താ​രാ​ഷ്‌ട്ര യോ​ഗ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം. പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക യോ​ഗ​യു​ടെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

യോ​ഗ ഒ​രു അം​ഗീ​കൃ​ത കാ​യി​ക ശാ​ഖ​യാ​യാ​ണ് ഒസിഎ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ഒസിഎ ഡ​യ​റ​ക്‌ട​ർ ജ​ന​റ​ൽ ഹു​സൈ​ൻ അ​ൽ മു​സ​ല്ലം പറഞ്ഞു. യോ​ഗ സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ദ്മ​ശ്രീ ആ​ചാ​ര്യ എ​ച്ച്.​ആ​ർ. നാ​ഗേ​ന്ദ്ര (സ്വാ​മി വി​വേ​കാ​ന​ന്ദ യോ​ഗ അ​നു​സ​ന്ധാ​ന സ​മി​തി സ്ഥാ​പ​ക​ൻ), പ​ദ്മ​ശ്രീ ശൈ​ഖ ഷൈ​ഖ അ​ൽ സ​ബാ​ഹ് എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു.

യോ​ഗ​യു​ടെ സ​ർ​വ​ദേ​ശീ​യ അം​ഗീ​കാ​ര​ഖ​ത്തെ പ​രി​ഗ​ണി​ച്ച് 2014 ഡി​സം​ബ​ർ 11നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജൂ​ൺ 21 അ​ന്താ​രാ​ഷ്‌ട്ര യോ​ഗ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കു​വൈ​റ്റി​ലേ​ക്ക് ആ​ദ്യ​മാ​യി പൊ​തു​സ്ഥ​ല​ത്ത് യോ​ഗ സെ​ഷ​ൻ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത് ഈ ​വ​ർ​ഷ​മാ​ണ്.

Latest News

Corehub Up